Banner Ads

നേപ്പാളിൽ കുടുങ്ങി മലയാളികൾ; സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

കാഠ്മണ്ഡു : നേപ്പാളിലെ പ്രക്ഷോഭത്തെ തുടർന്ന് കുടുങ്ങിയ മലയാളി വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. പ്രായമായവർ ഉൾപ്പെടെയുള്ള സംഘമാണ് പൊഖ്റയിൽ കുടുങ്ങിക്കിടക്കുന്നത്. പ്രക്ഷോഭം നടന്ന സ്ഥലത്തിന് സമീപത്താണ് ഇവർ താമസിക്കുന്നത്.

അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു. വിനോദസഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിന്‍റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും കത്തിൽ മുഖ്യമന്ത്രി ഉറപ്പുനൽകി.