Banner Ads

ന്യൂജഴ്സി വാഹനാപകടത്തിൽ ; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ന്യൂജഴ്സി: വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് മരിച്ചു .ന്യൂജഴ്സി റട്ട്ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഹെന്ന(21)യാണ് കാറപകടത്തിൽ മരണപ്പെട്ടത്.വടകര സ്വദേശിയായ ചീക്കിൽ മുഹമ്മദ് അസ്ല‌മിന്റെയും ചേളന്നൂർ സ്വദേശി സാജിദയുടെയും മകളാണ് ഹെന്ന കോളേജിലേക്ക് പോകും വഴി ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് മാതാപിതാക്കളോടൊപ്പം ന്യൂജഴ്‌സിയിലാണ് കുട്ടി താമസിച്ചിരുന്നത്. കോളേജിലേക്ക് പെൺകുട്ടി കാറോടിച്ചു പോകുമ്‌ബോൾ എതിരെ ഓവർടേക്ക് ചെയ്ത‌് വന്ന മറ്റൊരു കാറിന് വഴിനൽകാൻ ശ്രമിക്കവെ കാർ ഇടിക്കുകയായിരുന്നു. ഹാദി അസ്ളം, അമൽ അസ്ളം, സൈൻ അസ്ളം എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *