മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എമ്ബുരാൻ സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ രാഷ്ട്രീയം വലിയ രീതിയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.
സംഘപരിവാർ രാഷ്ട്രീയത്തെ വലിയ രീതിയിൽ വിമർശിക്കുന്നുണ്ടെന്നാണ് ആദ്യ ദിനം സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത് . ഇതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന ബിജെപി നേതാവ് എംടി രമേശ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമയിൽ സംഘപരിവാർ സംഘടനകൾക്കെതിരേ വിമർശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. സിനിമയെ സിനിമയായി കാണണo എന്നായിരുന്നു എംടി രമേശിന്റെ പ്രതികരണം.സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായ കാമ്‌ബയിൻ നടത്തുന്നുണ്ട്.
ഇതിനെതിരെയാണ് എംടി രമേശിന്റെ നിലപാട് സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ എംടി രമേശ് സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാർ പ്രവർത്തിക്കുന്നതെന്നും ചോദിച്ചു