അമേരിക്ക: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന്ന് തുടക്കമായി. ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ സ്വീകരിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടേത് യുവാക്കളുടെയും, ജനാധിപത്യത്തിൻ്റെയും ,ഭാവിയുടെയും ശബ്ദമെന്ന് സാം പിത്രോദ എക്സിൽ കുറിച്ചു.
‘അമേരിക്കയിലേക്ക് സ്വാഗതം! രാഹുൽ ഗാന്ധിയുടെത്,യുവാക്കൾക്ക് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയും, മെച്ചപ്പെട്ട ഭാവിക്കു വേണ്ടിയുമുള്ള ശബ്ദം. നമുക്ക് കേൾക്കാം, പഠിക്കാം, ഒരുമിച്ച് കെട്ടിപ്പടുക്കാം’-സാം പിത്രോദ വ്യക്തമാക്കി.
ഏപ്രിൽ 21, 22 തീയതികളിലാണ് രാഹുലിന്റെ അമേരിക്കയിലെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. റോഡ് ഐലൻഡിലെ ബ്രൗൺ സർവകലാശാല സന്ദർശിക്കുന്ന രാഹുൽ, വിദ്യാർഥികളുമായും അധ്യാപകരുമായും സമയം ചിലവിടും.അതുകൂടാതെ, യു.എസിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളുമായും പ്രവാസി ഇന്ത്യക്കാരുമായും കൂടിക്കാഴ്ച നടത്തും.