പറവൂർ:വിവിധ വില്ലേജ് ഓഫിസുകളില്‍നിന്ന് ഭൂമി തരംമാറ്റത്തിനായി ഓഫ്ലൈൻ ആയി നല്‍കിയ അപേക്ഷകള്‍ ആർ.ഡി.ഒ ഓഫിസില്‍ ഇപ്പോളും കെട്ടിക്കിടക്കുകയാണ്.വില്ലേജുകളില്‍നിന്ന് റിപ്പോർട്ട് സഹിതം ആർ.ഡി.ഒ ഓഫിസില്‍ എത്തിയിട്ടും അപേക്ഷകളില്‍ ഒരു നടപടിയും സ്വീകരിക്കാത്തത് അപേക്ഷകരെ വലക്കുന്നു.
അഞ്ചുവർഷത്തിന് മുകളില്‍ പഴക്കമുള്ള അപേക്ഷകളുണ്ട്. ആയിരക്കണക്കിന് അപേക്ഷകരാണ് ആർ.ഡി.ഒ ഓഫിസില്‍ കയറിയിറങ്ങുന്നത്.കൂടാതെ ഡേറ്റ ബാങ്കില്‍നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി കൃഷി ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നതും ആയിരക്കണക്കിന് അപേക്ഷകളാണ്. ഈ അപേക്ഷകളില്‍ ഒന്നും തീർപ്പു കല്‍പിക്കുന്നില്ല.
അപേക്ഷകർ അന്വേഷിച്ചുചെല്ലുമ്ബോള്‍ എല്‍.എല്‍.എം.സി കൂടാൻ വില്ലേജ് ഓഫിസർ, പഞ്ചായത്ത് പ്രസിഡന്റ്, കൃഷി ഓഫിസർ ഇവർക്കെല്ലാം ജോലിത്തിരക്കാണെന്നും ലഭിക്കുന്ന മറുപടി. ഓണ്‍ലൈൻ അദാലത്ത് തീയതി പ്രഖ്യാപിച്ചതോടെ വില്ലേജ് ഓഫിസുകളിലും ആർ.ഡി.ഒ ഓഫിസിലും ഓഫ്‌ലൈൻ അപേക്ഷകർ കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി.വിവിധ വില്ലേജ് ഓഫിസുകളില്‍നിന്ന്ത്തിനായി. അദാലത്തിന് ശേഷം ഓഫ് ലൈൻ അപേക്ഷ പരിഗണിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്