Banner Ads

കുണ്ടന്നൂരിലെ കുട്ട വഞ്ചിക്കാരെ ഒഴിപ്പിക്കും

കൊച്ചി : കുണ്ടന്നൂരിലെ കുട്ട വഞ്ചിക്കാരെ ഒഴിപ്പിക്കാൻ തീരുമാനം. കുറുവ സംഘത്തെ പിടികൂടിയ സാഹചര്യത്തിലാണിത്.മരട് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി. കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുക.പാലത്തിനടിയില്‍ തമ്ബടിച്ച കുട്ട വഞ്ചിക്കാര്‍ക്കൊപ്പം കടന്നു കൂടിയ കുറുവ സംഘത്തിലെ നാലുപേരെ ഇന്നലെയും ഞായറാഴ്ചയുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് സെല്‍വം, മണികണ്ഠന്‍ എന്നിവരെയാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന സേലം മഹേഷ് എന്ന് അറിയപ്പെട്ടിരുന്ന ജയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദന്‍ എന്നിവരുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *