വൈക്കം: കെഎസ്‌ഇബിയുടെ സ്‌റ്റേ കമ്പി വീടിന് സമീപത്ത് സ്‌ഥാപിച്ചത് സംബന്ധിച്ച് തർക്കത്തെ തുടർന്ന് ചായക്കടക്കാരനെ അയൽവാസിയായ ബന്ധു ഹെൽമെറ്റിന് മർദിച്ചതായി പരാതി. വൈക്കം കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ ചായക്കട നടത്തുന്ന കല്ലറയ്ക്കൽ മധു(56)വിനെ മർദിച്ചതായാണ് പരാതി.
മധുവിന്റെ ബന്ധവും മുംബൈയിൽ പാസ്‌റ്ററായ മനു മോഹനൻ കഴിഞ്ഞ ദിവസം രാവിലെ 10.30ന് പ്രകോപനമില്ലാതെ ഹെൽമറ്റ് കൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തതായി മധു പൊലീസിനോട് പറഞ്ഞു. മധുവിന്റെ തലയ്ക്കും മൂക്കിനും കൈയ്ക്കും തോളെല്ലിനു ൾപ്പെടെയാണ് പരിക്കുള്ളത്.
പരുക്കേറ്റ മധുവിനെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യത്തിൽ മധുവിനെ കടയിൽ നിന്ന് വിളിച്ചിറക്കുന്നതും ഹെൽമറ്റ് കൊണ്ട് ആക്രമിക്കുന്നതുമായ ദൃശ്യങ്ങൾ.വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.