Banner Ads

കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസിൽ ; പ്രതികൾക്ക് ജാമ്യം

കോട്ടയം: ഗാന്ധിനഗർ നഴ്സിങ് കോളേജിൽ റാഗിങ് കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ് വിവേക് എന്നിവർക്കാണ് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്ബ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്തായിരുന്നു ജാമ്യം.

6 ജൂനിയർ വിദ്യാർഥികളാണ് റാഗിങിന് ഇരയായിരുന്നത് ഫെബ്രുവരി 11 നാണ് ജൂനിയർ വിദ്യാർഥികളുടെ പരാതിയിൽ ഇവർ പിടിയിലാകുന്നത്. തെളിവെടുപ്പിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്ന് റാഗിങ്ങിന് ഉപയോഗിച്ച കോമ്ബസും ഡമ്ബലുംഉൾപ്പടെയുള്ള ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിരുന്നു.അതിക്രൂരമായ റാഗിംഗ് നടത്തുന്നതിന്റെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നാണ് പരാതിയിൽ പറയുന്നത്.

വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡമ്ബൽ തൂക്കിയിട്ട് ഉപദ്രവിച്ചു. കോമ്‌ബസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചു. വിദ്യാർഥികൾ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടർന്നു. വിദ്യാർഥികളുടെ കാലിലും മുറിവുകളിലും ലോഷൻ ഒഴിച്ചു സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ചു. കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മർദനം നഗ്നരാക്കി നിർത്തുകയും കോമ്‌ബസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം.

Leave a Reply

Your email address will not be published. Required fields are marked *