Banner Ads

ശക്തമായ മലവെള്ളപ്പാച്ചിലിൽ കോതമംഗലത്ത് കുടുങ്ങിയത് ; കൂറ്റൻ മലമ്പാമ്ബ്

കൊച്ചി: ശക്തമായ മലവെള്ളപ്പാച്ചിലിൽ കോതമംഗലത്ത് കുടുങ്ങിയത് കൂറ്റൻ മലമ്പാമ്ബ്. കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിനു സമീപത്തെ കുളിക്കടവിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കുളിക്കാനെത്തിയ പ്രദേശവാസികളാണ് പാമ്പിനെ ആദ്യം കണ്ടത്.

കുട്ടമ്പുഴ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഷൈൻ ഉൾപ്പെടെയുള്ള വനപാലക സംഘമെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. പെൺ ഇനത്തിൽ പെട്ടതും 15 കിലോയോളം തൂക്കം വരുന്നതുമായ പാമ്പിനെ വനത്തിൽ തുറന്നു വിടും.