അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ തിരച്ചിലിന്റെ മൂന്നാം ഘട്ട ദൗത്യത്തില്‍ ഡ്രഡ്ജിങ്ങിന് പുറമെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ആര്‍എഫ് സംഘാംഗങ്ങള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകും.
ജിപിഎസ് സംവിധാനം വഴി നേരത്തെ കണ്ടെത്തിയ സ്പോട്ടുകളില്‍ കൂടുതല്‍ സാധ്യത ഉള്ള മേഖല കണ്ടെത്താനുള്ള ശ്രമമായിരിക്കും ഇന്ന് നടക്കുന്നത്.റിട്ട മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും.തുടര്‍ന്ന് ആ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചില്‍ തുടരുക.അതേസമയം ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ ഭാഗം ഇന്ന് ഡിഎന്‍എ പരിശോധനയ്ക്കായി ഐഎഫ്‌എസ്‌എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാന്‍ അഞ്ച് ദിവസത്തോളം സമയം എടുക്കും. മനുഷ്യന്റെതാണോ അതോ മൃഗങ്ങളുടെ അസ്ഥിയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതും ലാബിലെ പരിശോധന ഫലം വന്ന ശേഷം മാത്രമാകും. നേരത്തെ തന്നെ കാണാതായ ആളുകളുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നത്തെ ദൗത്യത്തിന് ഉത്തര കന്നഡ എസ്പി നേതൃത്വം നല്‍കും.