Banner Ads

54 ലക്ഷം രൂപയോളം മാസം ചിലവഴിച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: 54 ലക്ഷം രൂപയോളം മാസം ചിലവഴിച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നു എന്ന പരാമർശം വീണ്ടും രൂക്ഷം .
35 അംഗങ്ങളുടെ ഒരു ടീമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റിടുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രവർത്തിക്കുന്നുവെന്നാണ് വിവരാവകാശത്തിന് ലഭിച്ച റിപ്പോർട്ട്

‘ദി പോളിസി ഫ്രണ്ട്’ എന്ന പേരിൽ 18 ശതമാനം ജിഎസ്‌ടി ഉള്‍പ്പെടെ 53.9 ലക്ഷം രൂപയാണ് ‘ അക്കൗണ്ടിലേക്ക് പ്രതിമാസം നിക്ഷേപിക്കുന്നത്. ഇതിനായി 2023 ഒക്‌ടോബർ മുതല്‍ 2024 മാർച്ച്‌ വരെ ഏകദേശം 3.18 കോടി രൂപയാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കർണാടക സ്റ്റേറ്റ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വ‌ർടൈസിംഗ് ലിമിറ്റഡ് (എംസിഎ) ചെലവാക്കിയതെന്നും വിവരാവകാശത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിദ്ധരാമയ്യയ്‌ക്കതിരെ അന്വേഷണംതുടരണമെന്നും നടത്തുന്നതിന് കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നല്‍കിയിട്ടുണ്ട്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ ഉടമസ്ഥതയില്‍ കേസരുവിലുള്ള 3.16 ഏക്കർ ഭൂമിയാണ് വിവാദത്തിന് കാരണമെന്നും . ഈ സ്ഥലം വികസനത്തിന്റെ പേരില്‍ സർക്കാർ ഏറ്റെടുത്തു.
എന്നാല്‍, ഈ കാര്യങ്ങളെല്ലാം സിദ്ധരാമയ്യ നിരസിച്ചു. തന്റെ സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി ശ്രമമാണിതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സിദ്ധരാമയ്യ രാജി വയ്‌ക്കണമെന്നും ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *