Banner Ads

കർക്കിടകവാവ് ബലി: പുഴയോരങ്ങളും ക്ഷേത്രങ്ങളും ഒരുങ്ങി; പിതൃസ്മരണയിൽ നാട്

പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലിപുണ്യദിനത്തിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്താൻ ഭക്തജനത്തിരക്ക്.ഹിന്ദു വിശ്വാസപ്രകാരം, മൺമറഞ്ഞ പൂർവ്വികർക്ക് ആത്മസായൂജ്യം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ് കർക്കിടകവാവ് ദിനത്തിൽ ബലിതർപ്പണം നടത്തുന്നത്. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കിടകവാവ്.

ഈ ദിവസം പിതൃക്കൾക്ക് പ്രാധാന്യമുള്ളതായും ഈ ദിവസം നടത്തുന്ന തർപ്പണം അവർക്ക് നേരിട്ട് ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. എള്ള്, ഉണക്കലരി, വെള്ളം, ദർഭപ്പുല്ല്, പൂക്കൾ എന്നിവയാണ് തർപ്പണത്തിനായി പ്രധാനമായും ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങൾ.മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്

. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങൾ, സ്നാനഘട്ടങ്ങൾ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.