
കാസർകോട് : കാസർകോട് കാഞ്ഞങ്ങാട്ട് കുടുംബപ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ജീവനൊടുക്കി. കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗറിലെ ഇബ്രാഹിമിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഭാര്യ മറിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മറിയം. ഇബ്രാഹിമും മറിയവും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.