കൊച്ചി: കലൂരിൽ ഹോട്ടലിൽ വെള്ളം തിളപ്പിക്കുന്നതിനിടെ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം.കൂടാതെ നാലുപേർക്ക് പരിക്കേറ്റു. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലിലെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടം. വൈകിട്ട് നാലു മണിയോടെയാണ് അപകടം ഉണ്ടായത്.കലൂരിലെ ഇഡ്ഡലി കഫേ എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. മരിച്ചയാൾ ഹോട്ടൽ ജീവനക്കാരനാണ്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് വിവരം.