Banner Ads

ജയിലിലെ ഉദ്യോഗസ്ഥര്‍ മസാജ് ആസ്വദിക്കുന്നതിനിടെ ; ‘കൂളായി’ രക്ഷപ്പെട്ട് കുറ്റവാളി

മധ്യപ്രദേശ് :ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനിടെയിൽ പോലീസ് കസ്റ്റഡിയില്‍ നിന്നും കുറ്റവാളി രക്ഷപ്പെട്ടെന്ന് പരാതി.ജയിലില്‍ വച്ച്‌ കാലിന് പരിക്കേറ്റ കുറ്റവാളിയെ ആശുപത്രിയില്‍ കൊണ്ട് പോയി തിരിച്ച്‌ കൊണ്ട് വരുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ മസാജ് സെന്‍ററില്‍ കയറി. പോലീസ് ഉദ്യോഗസ്ഥര്‍ മസാജ് ചെയ്യുന്നതിനിടയിൽ കുറ്റവാളി സ്പാ സെന്‍ററില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്യുകയും ചെയ്തു.

സ്പാസെന്‍റിറിലെ സിസിടിവി ദൃശ്യങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ മസാജിനായി കയറുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തനായിരുന്നു . ഈ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവാവുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ 30 -ന് മണ്ഡി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നഗ്ഡയിലെ മദ്യവ്യവസായിയുടെ വീട്ടില്‍ നിന്നും 18 ലക്ഷം കവര്‍ന്ന കേസില്‍ അറസ്റ്റിലായ രോഹിത് ശർമ്മ എന്ന മോഷ്ടാവാണ് ജയില്‍ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ രക്ഷപ്പെട്ടത്. ഇയാളെ ഉജ്ജയിന്‍ ജില്ലയിലെ ഖച്രോദ് സബ് ജയില്‍ തടവില്‍ ഇട്ടിരിക്കുകയായിരുന്നു.

തടവിലിരിക്കെ രോഹിത് ശര്‍മ്മയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചീഫ് ജയില്‍ ഗാര്‍ഡ് രാജേഷും ഗാര്‍ഡ് നിധിനും ചേര്‍ന്ന് രോഹിത്ത് ശർമ്മയുമായി ഖച്രോദ് സര്‍ക്കാര്‍ ആശുപത്രിയിലെത്തി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിലെത്തിയ മൂന്ന് പേരും ചികിത്സ കഴിഞ്ഞ് 12.30 ഓടെ മടങ്ങി. തിരിച്ച്‌ പോകും വഴി റത്ലം മനോഹര്‍ ഗാലിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്പായിലേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ മസാജിനായി കയറി. ജയില്‍ ഉദ്യോഗസ്ഥര്‍ മസാജ് ആസ്വദിക്കുന്നതിനിടെ കുറ്റവാളി രക്ഷപ്പെടുകയായിരുന്നു.
വൈകീട്ട് ആറ് മണിയോടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *