കോട്ടയം:റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററികൾ മോഷണം പോകുന്നത് വർധിച്ചുവരികയാണ്. ഈയിടെയായി ഇത്തരം സംഭവങ്ങൾ പതിവായിരിക്കുന്നു.കഴിഞ്ഞദിവസം മണിമല റോഡിൽ പത്തനാട്ടും നെരിയാനിപൊയ്കയിലും റോഡരികിൽ നിർത്തിയിട്ട രണ്ട് ടോറസിൻ്റെ നാല് ബാറ്ററികളാണ് മോഷണം പോയത്.
പത്തനാട് പാലയ്ക്കാട്ട് ഷൈജുവിൻ്റെയും കറുകച്ചാൽ കുന്നുംപുറത്ത് ലതീഷിൻ്റെയും ടോറസിന്റെ ബാറ്ററികളാണ് ഒരേ രാത്രിയിൽ മോഷ്ടിച്ചത്.14,000 രൂപയോളം വില വരുന്നതാണ് ഓരോ ബാറ്ററിയും രാവിലെ വാഹനം സ്റ്റാർട്ടാകാതെ വന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ബാറ്ററി ഇല്ല അത് മോഷണം പോയ് എന്ന കാര്യം അറിയുന്നത്.
ഇരുവാഹനങ്ങളുടെയും ബാറ്ററി മോഷ്ടിച്ചത് ഒരേ ആളുകൾ തന്നെയാകാമെന്നാണ് കരുതുന്നത്.രാത്രിയിൽ പത്തനാട്ട് നിന്നും വന്ന മിനി ലോറി നെരിയാനി പൊയ്കയിൽ നിർത്തിയ ശേഷം കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ വാഹനത്തിൽ വന്നവരാകാം മോഷ്ടാക്കളെന്ന് കരുതുന്നു. മഴ കാരണം വാഹനത്തിന്റെ നമ്ബർ വ്യക്തമല്ല. കറുകച്ചാൽ പത്തനാട്, നെത്തല്ലൂർ മേഖലയിൽ നിന്നും മുൻപും വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചിരുന്നു.
അണിയറപ്പടി നെത്തല്ലൂർ ഭാഗങ്ങളിൽ നിന്നും നിരവധി ഓട്ടോറിക്ഷകളുടെ ബാറ്ററികളാണ് മുൻപ് മോഷണം പോയത്. നെല്ലൂരിൽ നിർത്തിയിട്ട ജീപ്പിന്റെയും ടിപ്പർലോറിയുടെയും ബാറ്ററിയും അടുത്തകാലത്ത് മോഷ്ടിച്ചിരുന്നു.സംഭവത്തിൽ പലരും പരാതികൾ നൽകിയെങ്കിലും ഇതുവരെ മോഷ്ടാക്കളെ കണ്ടുപിടിക്കാമോ നടപടിയെടുക്കാനോ കഴിഞ്ഞിട്ടില്ല.