സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യൻ വ്യോമസേന.
ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ റഫാല്‍ സുഖോയ്, തേജസ് ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ സൈനികാഭ്യാസത്തിൻ്റെ ഭാഗമാകും.ചെന്നൈയിലെ മറീന ബീച്ചിന് മുകളില്‍ ഇന്ത്യൻ വ്യോമസേനയുടെ 92മത് വാർഷികം പ്രമാണിച്ചാണ് ഒക്ടോബർ ആറിന് സൈനികാഭ്യാസം നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവർ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നതിനാല്‍ കനത്ത സുരക്ഷയിലാണ് സൈനികാഭ്യാസം നടക്കുക.റഫാല്‍, സുഖോയ് -30 എംകെ, മിറാഷ് 2000, മിഗ് -29, ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജ യുദ്ധവിമാനങ്ങള്‍ ആകാശത്ത് കരുത്ത് തെളിയിക്കും. ഹെലികോപ്റ്ററായ Mi-17, HAL ലൈറ്റ് കോംബാറ്റ് (ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ) ഹെലികോപ്റ്റർ, Dakota, Harvard ഹെലികോപ്റ്ററുകളും ഇന്ത്യൻ വ്യോമസേനാ ദിനത്തില്‍ അഭ്യാസത്തിനായി ചെന്നൈയിലെ മറീന ബീച്ചില്‍ എത്തും.ഒക്ടോബർ ആറിന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 11.30വരെയാണ് സൈനികാഭ്യാസം.
ഇന്ത്യയുടെ അത്യാധുനിക തദ്ദേശീയമായി നിർമിച്ച വ്യോമയാന സാങ്കേതികവിദ്യയെ പ്രതിനിധീകരിക്കുന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എല്‍സിഎ) തേജസ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എല്‍സിഎച്ച്) പ്രചന്ദ് എന്നിവയുള്‍പ്പെടെയുള്ള ഐഎഎഫിൻ്റെ ആധുനിക വിമാനങ്ങള്‍ ആകാശത്ത് വിസ്മയമൊരുക്കും. ഈ വർഷത്തെ ഇന്ത്യൻ വ്യോമസേനാ ദിനത്തിലെ പരിപാടികള്‍ സംബന്ധിച്ച് തമ്ബരം എയർഫോഴ്സ് സ്റ്റേഷന്റെ ചുമതലയുള്ള എയർ കോമഡോറൂർ രതീഷ് കുമാർ വിവരങ്ങള്‍ പങ്കുവച്ചു.