തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചയം വിലയിരുത്തി രോഗലക്ഷണമുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്.ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മർദ്ദം കുറയൽ, തലചുറ്റൽ മുതലായ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ഹൈ റിസ്ക‌് വിഭാഗത്തിലുള്ളവർ നിർബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം.ആശുപത്രികളിൽ കൂട്ടിരിപ്പുകാർ ഉൾപ്പെടെ നിർബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആർടിപിസിആർ സംവിധാനങ്ങൾ ഉപയോഗിക്കണം. പൊതുഇടങ്ങളിലെ മാസ്ക് ഉപയോഗിക്കാൻ പരമാവധി ശ്രെമിക്കണം.ആശുപത്രികളിൽ സന്ദർശകരുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.