Banner Ads

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ; പ്രതിയ്ക്ക് 16 വർഷം തടവുശിക്ഷ വിധിച്ച് കോടതി.

കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു പ്രതിയ്ക്ക് 16 വർഷം തടവുശിക്ഷ വിധിച്ച് കോടതി.തടവുശിക്ഷ കൂടാതെ 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഏറ്റുകുടുക്ക സ്വദേശിയായ അക്ഷയ് ബാബുവിനെയാണ് കോടതി ശിക്ഷിച്ചത്.

2023 ജൂലൈയിലായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ബലമായി ബൈക്കിൽ കയറ്റി ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിന് മുമ്ബും പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. പെരിങ്ങോം പൊലീസാണ് കേസന്വേഷിച്ചത്