Banner Ads

19കാരിയുടെ മരണത്തില്‍; പ്രതിശ്രുത വരന്‍ പൊലീസ് പിടിയിൽ

തിരുവനന്തപുരം: ഐടിഐ വിദ്യാര്‍ത്ഥിനിയായ 19കാരിയുടെ മരണത്തില്‍,വരന്‍ പൊലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് വഞ്ചുവം സ്വദേശി നമിതയെയാണ് കഴിഞ്ഞദിവസം വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടി മരിക്കുന്ന ദിവസം സന്ദീപ് വീട്ടിലെത്തുകയും, നമിതയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.സംഭവത്തില്‍ നമിതയുടെ പ്രതിശ്രുത വരനായ സന്ദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപ് ഭീഷണി മുഴക്കിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *