Banner Ads

തിരുവല്ലയിൽ കരിക്ക് കച്ചവട സ്ഥാപനത്തിന് മുമ്‌ബിൽ ; മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: തിരുവല്ലയിൽ കരിക്ക് കച്ചവട സ്ഥാപനത്തിന് മുമ്‌ബിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടാരക്കര സ്വദേശിയായ 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി തെങ്ങുകയറ്റ തൊഴിലാളിയായ കൊട്ടാരക്കര സ്വദേശി തങ്കച്ചനെ ആണ് തിരുവല്ല ചെങ്ങന്നൂർ റോഡിൽ ഇയാൾ നടത്തിവരുന്ന കരിക്ക് കച്ചവട കടയുടെ മുമ്‌ബിലെ കസേരയിൽ മേശയിലേക്ക് തലവെച്ച രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 7 മണിയോടെ എതിർവശത്തുള്ള ഹിന്ദുസ്ഥാൻ പെട്രോൾ പമ്ബിലെ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സംഭവമറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരുന്നു. മരണത്തിൽ ദുരൂഹതയില്ല എന്നാണ് പ്രാഥമിക നിഗമനം എന്നും പോസ്റ്റ്മാർട്ടതിനു ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകു എന്നും പോലീസ് പറഞ്ഞു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് വർഷങ്ങളായി ഇയാൾ തിരുവല്ലയിൽ തനിച്ചായിരുന്നു താമസം.