Banner Ads

‘ഞാൻ മലയാളിയാണ്, കേരളത്തിനുവേണ്ടി പ്രവർത്തിക്കും’: അച്ഛന്റെ ഓർമയിൽ രാജീവ് ചന്ദ്രശേഖർ

ആറ്റിങ്ങൽ: കേരളത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ അച്ഛന് നൽകിയ വാക്ക് പാലിക്കുന്നതിന്റെ ഭാഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. പിതാവ് എം കെ ചന്ദ്രശേഖരന്റെ വിയോഗശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തി പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ സംസാരിക്കവേയാണ് രാജീവ്‌ ചന്ദ്രശേഖർ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചത്.

“മൂന്നു ദിവസം മുൻപാണ് എന്റെ അച്ഛൻ മരിച്ചത്. ഞാൻ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായ സമയത്ത് അച്ഛൻ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. ആ വാക്കാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. നമ്മുടെ നാട് നന്നാക്കണം രാജീവ്, അതിനായി അവിടെ പോകണം. അതൊരു വലിയ ചുമതലയാണ് അതുകൊണ്ടുതന്നെ അധ്വാനിക്കണം.

കുറച്ചു നാളായി നമ്മുടെ നാട്ടിൽ ഒന്നും നടക്കുന്നില്ല അവിടെ ഒരു മാറ്റം കൊണ്ടുവരണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് ഞാൻ വാക്ക് കൊടുത്തിരുന്നു. ആ വാക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാനായി എന്നെ ഇവിടെ എത്തിച്ചത്” – മുദാക്കൽ പഞ്ചായത്തിൽ ആശാ വർക്കർമാർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കിറ്റുകൾ വിതരണവും ചെയ്തു കൊണ്ട് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.