Banner Ads

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; ഭർത്താവ് ഒളിവിൽ

കൊല്ലം: ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും അയൽവാസികൾ പറയുന്നു. കൊലപാതകത്തിന് ശേഷം ഭർത്താവ് സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.കുളത്തൂപ്പുഴയിലാണ് സംഭവം അരങ്ങേറിയത്.കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്. കത്രിക ഉപയോഗിച്ചാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.