പുതിയ നിര്‍മാണ കമ്ബനിക്കാണ് തുടക്കമിട്ട് ടി ഹണി റോസ്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്ബനിയുടെ പേര് തന്റെ സ്വപ്‌നമാണ് നിര്‍മാണ കമ്ബനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമ്ബനിയുടെ ലോഗോയും താരം പുറത്തിറക്കി.ഇരുപത് വർഷമായി താൻ സിനിമ മേഖലയിൽ അപ്പോൾ മുതൽ തുടങ്ങിയത് ആണ് സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി ചിലര്‍ക്ക് സിനിമയെന്നാല്‍ സ്വപ്‌നവും ഭാവനയും അഭിലാഷവുമെല്ലാമാണ് ഹൃദയം നിറഞ്ഞ അഭിമാനത്തോടെ എന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പുറത്തിറക്കുകയാണ്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ്.
സിനിമ പ്രേമികളില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയുമാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്നെ പ്രാപ്തയാക്കിയത്. ഇനിയും ഈ പിന്തുണയും സ്നേഹവും തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്റെ ചെറുപ്പത്തിലും ജീവിതത്തിലും പഠനത്തിലും സൗഹൃദത്തിലുമെല്ലാം സിനിമ വലിയ പങ്കുവഹിക്കുന്നുണ്ട് എന്റെ യാത്രയില്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കുക എന്നതാണ് എച്ച്‌ആര്‍വി പ്രൊഡക്ഷന്‍സിലൂടെ ഞാന്‍ ലക്ഷ്യമിടുന്നത് എന്നതാണ്. കൂടാതെ നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകള്‍ പറയാനുമാണ് ആഗ്രഹിക്കുന്നത്.