വൈക്കം: തലയോലപ്പറമ്പ് മറവന്‍തുരുത്തിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും ഭർത്താവ് നിധീഷിനെ കൊലപ്പെടുത്തി ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു , സംഭവത്തില്‍ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്.വൈകുന്നേരം ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ സമീപവാസികളാരും സംഭവം അറിഞ്ഞില്ല. പോലീസ് എത്തിയപ്പോഴാണ് സംഭവം നാട്ടുകാർ അറിയുന്നത്.
കൊല്ലപ്പെട്ട ശിവപ്രിയയും നാലു വയസുള്ള കുഞ്ഞും ഭാര്യാമാതാവ് ഗീതയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഗീതയുടെ മകൻ അപകടത്തില്‍ മരണപ്പെട്ടതിനെത്തുടർന്ന് ശിവപ്രിയയുടെ ഭർത്താവായ നിധീഷാണ് വീടു നിർമിക്കുന്നതിനു നേതൃത്വം നല്‍കിയത്.ഭാര്യയുമായുള്ള സ്വരചേർച്ച ഇല്ലായ്മയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്.ശിവപ്രിയ ഒരു കടയില്‍ ജോലിക്കുപോയിരുന്നു.
കുറച്ചുകാലമായി കുഞ്ഞിനെ കാണാൻ വരുന്നതൊഴിച്ചാല്‍ ഭാര്യ വീടുമായി നിധീഷിനു കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്നു പറയപ്പെടുന്നു.വൈകുന്നേരം വീട്ടിലെത്തിയ നിധീഷ് ഭാര്യാമാതാവുമായി കലഹത്തിലേർപ്പെട്ട് കൊലനടത്തിയതായാണ് പോലീസിന്‍റെ നിഗമനം.കടയില്‍ ജോലിക്കു പോയ ശിവപ്രിയ വീട്ടിലെത്തിയപ്പോഴാണ് ശിവപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്.