Banner Ads

ഇൻഫോപാർക്ക് ശുചിമുറിയിൽ ഒളിക്യാമറ: സുരക്ഷാ വീഴ്ചയിൽ ആശങ്ക

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഐടി ഹബ്ബായ ഇൻഫോപാർക്കിലെ ഒരു കമ്പനിയുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത് വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുണ്ടായ ഈ കടന്നുകയറ്റം ഇൻഫോപാർക്കിലെയും മറ്റ് ഐടി സ്ഥാപനങ്ങളിലെയും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. പാർക്ക് സെന്റർ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് കാമറ കണ്ടെത്തിയത്. പാർക്ക് സെന്റർ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചു