Banner Ads

വാനര വേഷം കെട്ടിയ കൊടും കുറ്റവാളികള്‍ ജയില്‍ ചാടി,

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാർ ജില്ലാ ജയിലില്‍ രാംലീല സംഘടിപ്പിച്ചത്. തടവു പുള്ളികളായിരുന്നു അഭിനേതാക്കള്‍. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനര വേഷം കെട്ടിയ കൊലപാതക കേസ് പ്രതിയുള്‍പ്പടെ രണ്ട് പേർ ജയില്‍ ചാടിയെന്ന് അധികൃതർക്ക് മനസിലായത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

ബിജെപി ഭരണത്തില്‍ ഉത്തരാഖണ്ഡില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു.ജയിലില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുപയോഗിച്ച ഏണി ഉപയോഗിച്ചാണ് പ്രതികള്‍ രെക്ഷപ്പെട്ടത്. രക്ഷപ്പെട്ട പങ്കജിനെ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമൻ രാംകുമാർ വിചാരണ തടവുകാരനാണ്.ജയില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് വിമർശിച്ചു.

അറ്റകുറ്റപണി നടക്കുന്നതിനിടെ ജയില്‍ വളപ്പില്‍ രാംലീല സംഘടിപ്പിച്ചത് വീഴ്ചയാണ്.പുലർച്ചെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്നും ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഹരിദ്വാർ എസ്പി അറിയിച്ചു. . സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടു

Leave a Reply

Your email address will not be published. Required fields are marked *