Banner Ads

കനത്ത മഴ: കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, നെടുമ്പാശ്ശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതെ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് ഈ നടപടി.

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. വിമാനങ്ങൾ വൈകിയതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു.രാവിലെ 11.15 ന് മുംബൈയിൽ നിന്നെത്തിയ ആകാശ എയർ വിമാനം, 11.45 ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർ വിമാനം,

12.50 ന് മുംബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്. ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനെ തുടർന്ന് വിമാനങ്ങൾ കൊച്ചിയിൽ മടങ്ങിയെത്തുകയും ചെയ്തു.