Banner Ads

മലയോരമേഖലയിൽ ശക്തമായ മഴ ; വൈദ്യുതി ബോർഡിൻ്റെ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ മാത്രം 30 ലക്ഷം രൂപയുടെ നഷ്ടം

കാഞ്ഞിരപ്പള്ളി: മലയോരമേഖലയിൽ ശക്തമായ മഴ വൈദ്യുതി ബോർഡിൻ്റെ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ മാത്രം 30 ലക്ഷം രൂപയുടെ നഷ്ടം.പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതലൈൻ പൊട്ടിയുമാണ് നഷ്ടം ഉണ്ടായത്.കാഞ്ഞിരപ്പള്ളി സബ് ഡിവിഷന് കീഴിൽ മൂന്ന് ദിവസത്തിനുള്ളിൽ 300 സ്ഥലങ്ങളിലാണ് വൈദ്യുതി കമ്ബികൾ പൊട്ടിയത്. 15 എച്ച് ടി പോസ്റ്റുകളും 85 എൽ.ടി പോസ്റ്റുകളും തകർന്നു.

ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ എരുമേലി സെക്ഷനിൽ അഞ്ച് എച്ച്.ടി പോസ്റ്റുകളും 30 എൽ.ടി പോസ്റ്റുകളും തകർന്നു. ഇരുമ്ബുന്നിക്കര, തുമരംപാറ മേഖലകളിലും വ്യാപക നാശമുണ്ടായി. കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ പരിധിയിൽ കാഞ്ഞിരപ്പള്ളി, പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി എന്നീ സബ് സ്റ്റേഷനുകളാണുള്ളത്.