കണ്ണൂർ: കരിക്കോട്ടക്കരിയിൽ മയക്കുവെടിവെച്ചു പിടിച്ച കാട്ടാന ചരിഞ്ഞു.കൂട്ടിയാനയുടെ താടിയെല്ലിനും കാലിനുമുൾപ്പെടെ ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. മയക്കുവെടിവെച്ച ശേഷം ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. ആറളത്തെ ആർആർടി ഓഫീസിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ചരിഞ്ഞത്.മയക്കുവെടി വെച്ചതിന് പിന്നാലെ ആന അവശത കാണിച്ചിരുന്നു .
പിന്നാലെ വിദ ചികിത്സയ്ക്കായി കുട്ടിയാനയെ ലോറിയിൽ കൊണ്ടുപോകുകയായിരുന്നു. ഇന്നലെ പുലർച്ചയോടെയാണ് കരിക്കോട്ടക്കരിയിൽ മൂന്ന് വയസുകാരൻ കുട്ടിയാന ഭീതി പടർത്തിയത്.താടിയെല്ല് പൊട്ടി ആനയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു..മുറിവ് പറ്റിയ ഭാഗത്ത് നിന്ന് മാസവും രക്തവും അടർന്ന് തൂങ്ങിയ സ്ഥിതിയിലായിരുന്നു.