Banner Ads

മോഷ്ടിക്കാൻ കയറിയ വീട്ടിൽ മൊബൈൽ ഫോൺ മറന്നുവച്ചു ; മോഷ്ടാവിനെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് പൊലീസ്.

തൃശൂർ: മോഷ്ടിക്കാൻ കയറിയ വീട്ടിൽ മൊബൈൽ ഫോൺ മറന്നുവച്ചു മോഷ്ടാവിനെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് പൊലീസ്.മാള താണിശേരി കൊടിയൻ വീട്ടിൽ ജോമോനെയാണ്(37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോഴാണ് ജോമോന് അബദ്ധം പിണഞ്ഞത്.

ചൊവ്വാഴ്ച പുലർച്ചെ തൃശ്ശൂർ നോർത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ മോഷ്ടാവ് വീട്ടുകാർ ഉണർന്നതിനെ തുടർന്ന് പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ തിടുക്കത്തിൽ സ്വന്തം മൊബൈൽ ഫോണിന് പകരം വീട്ടുകാരിലൊരാളുടെ ഫോണാണ് എടുത്തുകൊണ്ട് മോഷ്ട്ടാവ് ഓടിയത്.

വീട്ടിൽനിന്നും ലഭിച്ച മോഷ്മാവിന്റെ മൊബൈൽ ഫോൺ വഴിയാണ് പിന്നീട് പൊലീസ് പ്രതിയെ പിടിച്ചത്. 2010ൽ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ മോഷണ കേസുണ്ട്.