Banner Ads

കണ്ണൂർ കാൽടെക്സിൽ ശല്യം; വാഹനയാത്രക്കാരെ ഉപദ്രവിച്ച രാജസ്ഥാൻ യുവാവിനെതിരെ കേസ്

കണ്ണൂർ : കാൽടെക്സ് സിഗ്നൽ ജംഗ്ഷനിൽ വാഹനയാത്രക്കാരെ ശല്യപ്പെടുത്തിയ രാജസ്ഥാൻ സ്വദേശിയായ യുവാവിനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ സിക്കർ സ്വദേശിയായ ബോജ് രാജ് ബഗ്ദിക്ക് (19) എതിരെയാണ് കേസ്.

കാൽടെക്സ് ഗാന്ധി സർക്കിളിൽ സ്റ്റോപ്പ് സിഗ്നൽ തെളിയുമ്പോൾ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഗ്ലാസ് ഇയാൾ അനുവാദമില്ലാതെ വൃത്തിയാക്കി ശല്യപ്പെടുത്തുകയും വേണ്ടെന്ന് പറയുന്നവരോട് മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പരാതി.

എൽ.ഐ.സി. ജീവനക്കാരിയായ ശ്രീലയക്ക് നേരെ ബോജ് രാജ് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് പരാതി നൽകിയത്. ശ്രീലയ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉൾപ്പെടെയാണ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു.