തിരുവനന്തപുരം: കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡായിരുന്നു.കൊച്ചി തീരത്തിനടുത്ത് കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിലെ വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. ഇത് വെള്ളവുമായി ചേർന്നാൽ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും.
ഇവയിൽ എട്ടെണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്ലറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.60 കണ്ടെയ്നറുകളിൽ പോളിമർ അസംസ്കൃത വസ്തുക്കളാണ്. 39 കണ്ടെയ്ലറുകളിൽ വസ്ത്ര നിർമാണത്തിനുള്ള പഞ്ഞിയാണ്.ക്യാഷ് എന്നെഴുതിയ നാല് കണ്ടെയ്ലറുകളിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറുകളിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ എന്തെല്ലാമാണെന്നതിൻ്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിൻ്റേതായിരുന്നു. ഉത്തരവ്. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.