Banner Ads

നിർത്തിയിട്ടിരുന്ന കാരവനില്‍ നിന്ന് ; രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: വാഹനം ലോക്കായി പോയി ശ്വാസംമുട്ടി മരിച്ചതെന്ന് സംശയം. വാഹനം എരമംഗലം സ്വദേശിയുടേതാണ് വാഹനം. വാഹനം ഏറെസമയമായി റോഡില്‍ നിർത്തിയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വടകര കരിമ്ബനപ്പാലത്താണ് സംഭവം.പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്ബനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്ബനിയില്‍ ജീവനക്കാരനാണ് കാസർകോട് സ്വദേശി ജോയലുമാണ് മരിച്ചത്.ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.വടകര പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *