Banner Ads

ഒക്ടോബർ നാലിന് സംസ്ഥാനവ്യാപകമായി ചരക്ക് വാഹനങ്ങള്‍ പണിമുടക്കും

കൊച്ചി : ഒക്ടോബർ നാലിന് സംസ്ഥാനവ്യാപകമായി ചരക്ക് വാഹനങ്ങള്‍ പണിമുടക്കും.തൊഴിലാളി സംയുക്ത ട്രേഡ് യൂനിയനും ഗുഡ്സ് വാഹന ഉടമ സംഘടനകളുമാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നത്.സമരം വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന സ്റ്റേറ്റ് മോട്ടോർ ആൻഡ് എഞ്ചിനീയറിങ് ലേബർ സെന്റർ (എച്ച്‌.എം.എസ്.) സംസ്ഥാന കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.

എച്ച്‌.എം.എസ്. ദേശീയ വർക്കിങ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂനിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അധ്യക്ഷതസ്ഥാനം വഹിച്ചു.
യോഗത്തില്‍ സംസ്ഥാന ഭാരവാഹികൾ കെ.കെ. കൃഷ്ണൻ, മലയിൻകീഴ് ചന്ദ്രൻ നായർ, ഒ.പി.ശങ്കരൻ എൻ.സി. മോയിൻ കുട്ടി, രാജു കൃഷ്ണ, എ. രാമചന്ദ്രൻ, പി. ദിനേശൻ, കോയ അമ്ബാട്ട്,അജി ഫ്രാൻസിസ്, പി.വി.തമ്ബാൻ, ടി.എം. ജോസഫ്, ജയൻ അടൂർ, ജി. മണിയൻ,ഗഫൂർ പുതിയങ്ങാടി, ജോയി മാടശ്ശേരി, ഹമീദ് പട്ടത്ത് മോഹൻരാജ്, കൊല്ലം സുനില്‍, മുസമ്മില്‍ കൊമ്മേരി, എന്നിവർ സംസാരിച്ചു. എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും കൂടാതെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്തും.

 

 

Tag

Leave a Reply

Your email address will not be published. Required fields are marked *