
അതിരപ്പിള്ളി:മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്കു ചികിത്സയൊരുക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർണമായി. അതിരപ്പള്ളിയിൽ എത്തിയ ഡോ. അരുൺ സക്കറിയയും സംഘവും ഇന്നുമുതൽ ആനയെ നിരീക്ഷിക്കും.ഇന്ന് ഉച്ചയ്ക്ക് ശേഷമോ ബുധനാഴ്ചയോ ആയിരിക്കും മയക്കുവെടി വയ്ക്കുക. പിടികൂടിയശേഷം ആനയെ കോടനാട്ടെ അഭയാരണ്യ കേന്ദ്രത്തിൽ തയാറാക്കുന്ന കൂട്ടിലേക്കു മാറ്റും. അവിടെ വച്ചായിരിക്കും ആനയ്ക്ക് ചികിത്സ നൽകുക. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചി എന്നീ മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്.