Banner Ads

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തിന് ; വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി: എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവതോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകി. കർശന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത് വെടിക്കെട്ടിന് കൃത്യമായ ദൂരപരിധി അഗ്നിരക്ഷാ മസന അടയാളപ്പെടുത്തണം, ബാരിക്കേഡുകൾ വെച്ച് സ്ഥലത്ത് ആളുകളെ തടയണം. പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

8, 10 തീയതികളിലാണ് എറണാകുളത്ത് ഉത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് നടക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അളവിൽ വെടിക്കെട്ട് അനുവദിക്കണമെന്ന ക്ഷേത്ര സമിതിയുടെ ആവശ്യം ഹൈക്കോടതി നിഷേധിച്ചു ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള മാനദണ്ഡങ്ങൾ പാലിക്കാനാകില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കളക്ടറുടെ ചുമതല വഹിക്കുന്ന അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ് അനുമതി നിഷേധിച്ചത്. പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ സർട്ടിഫിക്കറ്റുകൾ ക്ഷേത്രം ഭാരവാഹികൾ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകൾ കണ്ടെത്തിയതിനാലാണ് അനുമതി നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *