Banner Ads

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ; മൽസ്യതൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മൽസ്യ തൊഴിലാളിക്ക് ദാരുണാന്ത്യം. പുതിയവളപ്പിൽ ഷൈജുവാണ് മരിച്ചത് മരിച്ച ഷൈജുവിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു തിക്കോടി ബീച്ചിൽ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തിൽപ്പെട്ടിരുന്നത്.

ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. മറ്റു തോണിക്കാരാണ് ഇവരെ കരയിലെത്തിച്ചത്. കൂടെ മത്സ്യബന്ധനത്തിന് പോയ രണ്ട് പേർക്കും പരുക്കുണ്ട്. പീടിക വളപ്പിൽ ദേവദാസൻ, പുതിയ വളപ്പിൽ രവി എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. എലത്തൂർ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *