Banner Ads

ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ; അയലയും മത്തിയും കിട്ടാനില്ല.

കണ്ണൂർ: ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികൾക്ക് വേണ്ടത്ര മീൻ വരവില്ല. സുലഭമായി ലഭ്യമാകേണ്ട അയലയും മത്തിയുമുൾപ്പെടെ കിട്ടാക്കനിയായതോടെ ആശങ്കയിലായിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.

അഴീക്കലിലും ആയിക്കരയിലുമുൾപ്പെടെ മീൻവരവ് കുറഞ്ഞു.പരമ്പരാഗത തൊഴിലാളികളാണ് പ്രയാസത്തിലായത്. മീനില്ലാത്തതും ചെലവ് വർധിച്ചതും തൊഴിലാളികളെ ദുരിതത്തിലാക്കി. മുടക്കുമുതൽപോലും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് പലരും.

കഴിഞ്ഞദിവസം അഴീക്കലിൽ നിന്ന് മീൻപിടിത്തത്തിനുപോയ തൊഴിലാളികൾക്ക് നാമമാത്രമായി ചൂര, നത്തോലി, വേളൂരി,കെളമീൻ, കണവ, കിളിമീൻ എന്നിവ ലഭിച്ചിരുന്നു. ചൂര കിലോഗ്രാമിന് 140-150, നത്തോലി 60-70, വേളൂരി 90, കെളമീൻ 28-29,അയല 200-220, മത്തി 200-220 എന്ന നിരക്കിലാണ് തൊഴിലാളി ക്ക് ലഭിച്ചത്.