Banner Ads

അടൂരിൽ അഗ്നിബാധ: ഷോറൂം കത്തിയെരിഞ്ഞു; വൻ നാശനഷ്ടം

പത്തനംതിട്ട:പത്തനംതിട്ട: അടൂർ കോട്ടമുകളിലെ ടിവിഎസ് വാഹന ഷോറൂമിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.തീ ആളിപ്പടരുന്നത് കണ്ട ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഷോറൂമിന്‍റെ പ്രവർത്തനത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഫയർഫോഴ്‌സ് അറിയിച്ചു. കെട്ടിടം പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ടിവിഎസ് ഷോറൂം പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.