Banner Ads

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ; എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്ര:ധൂലിലുള്ള യശ്വന്ത് നഗറിൽ ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരിക്ക് ദാരുണാന്ത്യം.എട്ട് വയസുകാരിയായ ഡിംപിൾ വാങ്കഡെ ആണ് മരിച്ചത്. സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം കുട്ടി ബലൂൺ വീർപ്പിക്കാൻ ശ്രമിക്കവൈ ബലൂൺ പൊട്ടുകയായിരുന്നു.

പൊട്ടിയ കഷണങ്ങൾ കുട്ടിയുടെ ശ്വാസനാളത്തിൽ കുരുങ്ങി ശ്വാസം തടസം അനുഭവപ്പെടുകയുമായിരുന്നു. കുട്ടിയ്ക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ലെന്ന് മനസിലാക്കിയ വീട്ടിലുണ്ടായിരുന്നവർ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *