Banner Ads

വിദ്യാഭ്യാസ മേഖല നവീകരണം 4500 കോടി രൂപ ചെലവഴിച്ചുവെന്ന് ;മുഖ്യമന്ത്രി

എട്ടുവർഷം മുമ്ബ് കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം നല്‍കാൻ കഴിയാത്ത കുടുംബങ്ങള്‍ ഉണ്ടായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസം കണ്ടെത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അധ്യാപകരിലും ആവശ്യമായ പരിഷ്കരണങ്ങള്‍ ഉണ്ടായി.

വിദ്യാഭ്യാസ നിലവാരം ഉയർത്തുമ്ബോള്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും. സമൂഹത്തെ ആകെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, ഇതെല്ലാം സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതിഥി തൊഴിലാളികളുടെ മക്കളെ ഉള്‍പ്പെടെ പൊതു വിദ്യാഭ്യാസ മേഖലയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു.

അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി ഇപ്പോള്‍ മാറി.അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടാൻ ഇന്ന് കേരളത്തില്‍ കഴിയുന്നുവെന്ന് മുഖ്യമന്ത്രി.ലഹരിക്കടിമപ്പെടുന്നവർ സമൂഹത്തില്‍ ഒന്നിനും കൊള്ളാത്തവരായി മാറുന്നു. രക്ഷിതാക്കളും അധ്യാപകരും ഇതിനെ ജാഗ്രതയോടെ കാണണം. ഇപ്പോള്‍ ചെറുതാണെങ്കിലും പിന്നീടത് വ്യാപിച്ചേക്കാം. ലഹരി ഉപയോഗം തടയാൻ കർശനമായ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി അവസാനം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *