
തിരുവനന്തപുരം :മുഖ്യമന്ത്രിയാണ് ഈ അഴിമതിയുടെ സൂത്രധാരൻ എന്ന് വ്യക്തമായിരിക്കുകയാണ്. മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നതെന്നും അദ്ദേഹം പറഞ്ഞു.”സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ രൂക്ഷമായപ്പോൾ പിആർ വർക്ക് കൊണ്ട് അത് മറച്ചുപിടിച്ച സർക്കാർ അതിനെ മറപിടിച്ചു ദശകോടികളുടെ കുംഭകോണമാണ് നടത്തിയത്. കൂടുതൽ പണം കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സർക്കാർ ജനങ്ങൾ പട്ടിണി കിടക്കുമ്‌ബോൾ സ്വന്തം കീശ നിറയ്ക്കുകയായിരുന്നു.മഹാമാരിയുടെ കാലത്ത് ലോകം വിറങ്ങലിച്ചു നിൽകുമ്ബോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ദുരിതങ്ങളെയും ദുരന്തങ്ങളെയും അഴിമതി നടത്താൻ ഉപയോഗിക്കുന്ന ലോകത്തിലെ ഏക ഭരണകൂടമാണ് പിണറായി വിജയന്റേത്.കൊവിഡ് കാല അഴിമതിയെ സംബന്ധിച്ച് ബിജെപി ഉയർത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വെച്ച റിപ്പോർട്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.