ദില്ലി : കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സംബന്ധിച്ച സുപ്രധാനമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സംഭരിക്കുന്നതും 2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം (POCSO) പ്രകാരം കുറ്റമായി കണക്കാക്കപ്പെടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് ആണ് സുപ്രധാനമായ ഈ വിധി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വിതരണം ചെയ്യാതെ സ്വകാര്യമായി കാണുന്നത് കുറ്റമായി കണക്കാക്കില്ല എന്ന മുൻ മദ്രാസ് ഹൈക്കോടതി വിധിയെ അസാധുവാക്കിക്കൊണ്ട് ഇന്ത്യയുടെ സുപ്രീം കോടതി കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സംബന്ധിച്ച് സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു.
കുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങൾ കിട്ടിയാൽ അത് പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചൈൽഡ് പോണോഗ്രഫി എന്നതിന് പകരം ചൈൽഡ് സെക്ഷ്വൽ ആൻഡ് എക്സ്പ്ളോറ്റീവ് ആൻഡ് അബ്യൂസ് മെറ്റീരിയൽ എന്ന് പ്രയോഗം കൊണ്ട് വരണം എന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. അതിനായി ഓർഡിനൻസ് ഉടൻ തന്നെ കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.