Banner Ads

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു: തിരൂർ ബീരാഞ്ചിറയിൽ രണ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്.

മലപ്പുറം തിരൂർ ബീരാഞ്ചിറയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പുറത്തൂര്‍ സ്വദേശികളായ മുവാസ്, അബ്ദുല്‍സലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ബീരാഞ്ചിറ ടൗണില്‍ എത്തിയ സമയം നായ കുറുകെ ചാടുകയും, ഇതിനെ തുടര്‍ന്ന് ബ്രേക്ക് ഇട്ടപ്പോള്‍ സ്‌കൂട്ടര്‍ മറിയുകയുമായിരുന്നു.

മലപ്പുറം തിരൂർ ബീരാഞ്ചിറയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച രാവിലെ ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്. കുറ്റിപ്പുറം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടര്‍ ആണ് അപടത്തില്‍പ്പെട്ടത്. പുറത്തൂര്‍ സ്വദേശികളായ മുവാസ്, അബ്ദുല്‍സലാം എന്നിവരാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്.

ഇവര്‍ ബീരാഞ്ചിറ ടൗണില്‍ എത്തിയ സമയം നായ കുറുകെ ചാടുകയും, ഇതിനെ തുടര്‍ന്ന് ബ്രേക്ക് ഇട്ടപ്പോള്‍ സ്‌കൂട്ടര്‍ മറിയുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തലക്കും, കൈക്കാലുകള്‍ക്കും പരിക്കുണ്ട്.പ്രദേശത്തു നിരന്തരമായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു.

സമീപത്ത എല്‍.പി സ്‌കൂളും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നോളം സ്‌കൂളുകളും, നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായ തെരുവുനായ ശല്യത്തിന് എത്രയും വേഗം അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.