പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി. ദീപാദാസ് മുൻഷി പറയുന്നത് രാഹുലിന്‍റെ പേരുള്ള ഒരു കത്ത് മാത്രമേ കേരളത്തില്‍ നിന്നും എഐസിസിക്ക് മുന്നില്‍ കിട്ടിയിട്ടുള്ളൂവെന്നും ഇപ്പോഴുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍ സിപിഐഎമ്മും ബിജെപിയുമാണെന്നുമാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിർദ്ദേശിച്ചത് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമാണ്. അവർ ഒപ്പിട്ട രാഹുലിന്‍റെ പേരുള്ള ഒരു കത്ത് മാത്രമാണ് കേരളത്തില്‍ നിന്ന് എഐസിസിക്ക് മുന്നില്‍ കിട്ടിയിട്ടുള്ളത്. ആ കത്തിന് അംഗീകാരം നല്‍കികൊണ്ടാണ് എഐസിസി രാഹുലിനെ സ്ഥാനാർത്ഥി ആക്കിയത് എന്നും ദീപാദാസ് മുൻഷി വ്യക്തമാക്കിരിക്കുകയാണ്.