കൊച്ചി:സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ പ്രൊഡ്യൂസർ സാന്ദ്ര തോമസിനെതിരായ വധഭീഷണി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനു സസ്പെന്ഷന്.ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനാണു നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്.
ഓഡിയോ സന്ദേശം പുറത്തുവന്നിട്ടും ഫെഫ്ക ജനറൽ സെക്രട്ടറി നടപടിയെടുത്തില്ലെന്ന് സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് താങ്കൾ വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.ഇനിയും ഇത്തരം നിലപാടുകൾ ആവർത്തിച്ചാൽ കർശന നടപടികൾ കൈക്കൊള്ളുമെന്നും റെന്നി ജോസഫിനെ അറിയിച്ചിരുന്നതായും ഫെഫ്ക വാർത്താക്കുറിപ്പിൽ കുറിച്ചു.
പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിൽ ഭീഷണപ്പെടുത്തിയിരുന്നു. റെന്നി ജോസഫിന് പുറമെ മുകേഷ് തൃപ്പൂണിത്തുറ എന്ന വ്യക്തിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.