മലപ്പുറം: നിലമ്ബർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി.പനമരം സ്വദേശികളായ ബൈജു നൗഫൽ എന്നിവർ കഴിക്കാൻ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇരുവരുടെയും പരാതിയെ തുടർന്നാണ് നടപടി അതേസമയം കഴിഞ്ഞ ദിവസം അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയാതായ പരാതി ഉയർന്നിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കുന്നത്തുകാലിലാണ് സംഭവം.ഹോട്ടലിലെ ബിരിയാണിയിൽ ചത്ത പല്ലിയെ കണ്ടതിനെ തുടർന്ന് ഹോട്ടൽ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ അടപ്പിച്ചു. അമൃതം പൊടിയിൽ പല്ലി കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട് . അഭിഭാഷകനായ അനൂപ് പാലിയോടാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.