
ആലപ്പുഴ: മന്ത്രി വീണ ജോർജ്, പി പ്രസാദ്, സജി ചെറിയാൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവരും വിദ്യാർഥികൾക്ക് അന്തിമോപചാരം അർപ്പിച്ചു.വണ്ടാനം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വച്ചു. സഹപാടികളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെയാണ് ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച ദാരുണ അപകടം ഉണ്ടായത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ, മുഹമ്മദ് ഇബ്രാഹിം,മുഹമ്മദ് ജബ്ബാർ, ശ്രീദീപ്, ദേവാനന്ദ്, ആയുഷ് ഷാജി എന്നിവരാണ് അപകടത്തിൽ മരിച്ചത്. കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കളർകോട് ജങ്ഷനു സമീപമാണ് അപകടം.കാറിൽ യാത്രക്കാരുടെ എണ്ണം കൂടിയതും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ആലപ്പുഴ ആർടിഒ എ കെ ദിലു പറഞ്ഞു. ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. എറണാകുളം വൈറ്റിലയിൽ നിന്ന് കായംകുളത്തേക്ക് വന്ന കെ.എസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്