Banner Ads

അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കണം; അടിയന്തര നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പഴയതും ബലഹീനവുമായ സർക്കാർ കെട്ടിടങ്ങൾ പൊളിച്ചുനീക്കും വിവരങ്ങൾ രണ്ടാഴ്ചക്കകം കൈമാറാൻ മുഖ്യമന്ത്രിയുടെ നിർദേശം.മുഖ്യമന്ത്രിയുടെ അധഷതയിൽ ചേർന്ന അടിയന്തിരയോഗത്തിലാണ് നിർദേശം സംസ്ഥാനത്തെ ദുരന്തനിവാരണ അതോറിറ്റിക്കാണ് നിർദേശം.

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തെയും കോട്ടയത്തെ ആശുപത്രി കെട്ടിടം പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും തുടർന്നാണ് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സ്കൂ‌ളുകളിലും പരിശോധന നടത്തും പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണികൾ നടത്തേണ്ടവ എന്നിങ്ങനെ രണ്ടു വിഭാഗമാക്കിയാണ് റിപോർട്ട് നൽകേണ്ടത്.

പൊളിച്ചുമാറ്റൽ നടക്കുമ്‌ബോൾ സ്കൂ‌ളിന്റെ പ്രവർത്തനം നിർത്തിവക്കണമെന്നും മിക്ക നടപടികളും അവധി ദിനങ്ങൾ കേന്ദ്രീകരിച്ച് നടത്തണമെന്നും നിർദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധ്യാപകരും പിടിഎയും വിദ്യാഭ്യാസവകുപ്പും ചേർന്ന് തീരുമാനിക്കണമെന്നും യോഗത്തിൽ പറഞ്ഞു. അൺഎല്ലഡ് സ്കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പരിശോധനയും നടത്തുമെന്നും മുഖ്യമ്‌രന്തി അറിയിച്ചു